വനത്തെയും വന്യജീവികളെയും അറിഞ്ഞൊരു യാത്ര
കൊടുവായൂർ: വന്യജീവി വാരാഘോഷഭാഗമായി വനത്തെയും വന്യജീവികളെയും അടുത്തറിയാൻ കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബും മലയാളവിഭാഗവും ചേർന്ന് പഠനയാത്രനടത്തി. വന്യജീവികളുടെ ഫോട്ടോയെടുക്കാനും വിവിധതരം മരങ്ങളെക്കുറിച്ച് പഠിക്കാനും ഈ യാത്ര പ്രയോജനപ്പെട്ടു. വനത്തെക്കുറിച്ചുള്ള യാത്രാവിവരണം കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. പറമ്പിക്കുളം ഫോറസ്റ്റ് ഓഫീസറുടെ അനുവാദത്തോടെ ഓഫീസ് വളപ്പിൽ സീഡ് ക്ലബ്ബിന്റെ വകയായി വൃക്ഷത്തൈ നട്ടു.
October 27
12:53
2017