SEED News

മാവിൻതൈകൾ വിതരണം ചെയ്തു

ഒറ്റപ്പാലം: നാട്ടുമാവുകളെ സംരക്ഷിക്കുന്നതിന് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പടിഞ്ഞാർക്കര ജെ.ബി. സ്കൂളിൽ മാവിൻതൈ വിതരണംനടത്തി. സ്കൂൾപരിസരത്ത് മാവിൻതൈ നടലും നടന്നു. ചടങ്ങിൽ ‘ആഗോളതാപനം, മരമാണ് മറുപടി’ എന്ന വിഷയത്തിൽ പ്രസംഗവും ബോധവത്കരണ ഗാനാലാപനവും നടത്തി. 
പ്രധാനാധ്യാപിക സി.കെ. പുഷ്പലത, സീഡ് കോ-ഓർഡിനേറ്റർ പി. ഷീജ, കെ.ജെ. പ്രിയ, എം.കെ. സുഹൈൽ, മിനി എന്നിവർ സംസാരിച്ചു.

October 27
12:53 2017

Write a Comment