SEED News

വെള്ളീച്ചക്കെതിരേ ബോധവത്കരണവുമായി മദർതെരേസ സീഡ് ക്ലബ്ബ്

 വടക്കഞ്ചേരി: തെങ്ങുകളിൽ വ്യാപകമാകുന്ന വെള്ളീച്ചയുടെ ആക്രമണത്തിനെതിരേ ബോധവത്കരണവുമായി കമ്മാന്തറ മദർതെരേസ സ്കൂൾ സീഡ് ക്ലബ്ബ്. നൂറോളം വീടുകളിലെ തെങ്ങുകൾ സീഡ് ക്ലബ്ബ് അംഗങ്ങൾ നിരീക്ഷിച്ചു. ഭൂരിഭാഗം തെങ്ങുകളിലും വെള്ളീച്ചയുടെ ആക്രമണം കണ്ടെത്തി. തുടർന്ന്, കൃഷിഭവനിലെത്തി പ്രതിരോധമാർഗങ്ങൾ മനസ്സിലാക്കി. 
പ്രതിരോധമാർഗങ്ങൾ ഉൾപ്പെടുത്തിയുള്ള നോട്ടീസ് വീടുകളിൽ വിതരണംചെയ്തു. വേപ്പധിഷ്ഠിത കീടനാശിനിയും വെർട്ടീസീലിയം ലക്കാനി എന്ന മിത്രകുമിളുമാണ് പരിഹാരമാർഗമായി നിർദേശിക്കുന്നത്. 
മണ്ണുപരിശോധനയിൽ ബോറോൺ മൂലകത്തിന്റെ കുറവും കണ്ടെത്തിയതിനെത്തുടർന്ന് ഇതിനുള്ള പരിഹാരമാർഗങ്ങളും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
പ്രധാനാധ്യാപിക സി. രജനി, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എം. രമാദേവി, നസീമ, സജിത, പ്രീതി, ശ്രീജ, വിദ്യാർഥികളായ നിവേദിത, അഫ്രീന നസ്റിൻ, അജയ്, റിയമറിയ, മുബീൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

October 27
12:53 2017

Write a Comment