SEED News

ചോലവനം സന്ദര്ശിച്ചു

കൂറ്റനാട്: കുന്ന് നിരപ്പാക്കിയതിന്റെ ഫലമായി നശിച്ചുകൊണ്ടിരിക്കുന്ന ചോലവനങ്ങളെ സംരക്ഷിക്കുക എന്നസന്ദേശവുമായി എ.യു.പി. സ്കൂളിലെ സീഡ് അംഗങ്ങള് തിരുവാഴിക്കളം ചോലവനം സന്ദര്ശിച്ചു. സീഡ് കോ-ഓര്ഡിനേറ്റര് എം.സി. മനോജ് വിദ്യാര്ഥികള്ക്ക് ക്ലാസെടുത്തു. അപ്രത്യക്ഷമാവുന്ന മലമക്കാവിലെ ചോലകളെ സംരക്ഷിക്കുന്നതിന് വിദ്യാര്ഥികള് പ്രതിജ്ഞയെടുത്തു. അധ്യാപകരായ സി. സരിത, എം.വി. സീമ, യു. ശരത് എന്നിവര് നേതൃത്വം നല്കി.

October 27
12:53 2017

Write a Comment