SEED News

നാരോക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 'നക്ഷത്രവനം' പദ്ധതി തുടങ്ങി





 എടക്കര : മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന 'നക്ഷത്രവനം' പദ്ധതി നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.വി. അന്‍വര്‍ എം.എല്‍.എയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ്  ഇ.എ. സുകുവും ചേര്‍ന്ന് ഉദ്ഘാടനംചെയ്തു.
 മരംനല്കുന്ന വരത്തെ നാം തിരിച്ചറിയണമെന്നും വര്‍ധിക്കുന്ന ചൂട് തടയാന്‍ മരം വെച്ചുപിടിപ്പിക്കുന്നത് മാത്രമാണ് പരിഹാരമെന്നും എം.എല്‍.എ. പറഞ്ഞു.  സമൂഹത്തിലെ മുഴുവന്‍ ആളുകളിലും പരിസ്ഥിതിബോധം വളര്‍ത്താന്‍ നക്ഷത്രവനം പദ്ധതിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.   
 പി.ടി.എ. പ്രസിഡന്റ് നൗഷാദ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഒ.ടി. ജയിംസ്, വൈദ്യരത്‌നം ഔഷധശാല ഫീല്‍ഡ് ഓഫീസര്‍ ഇ. സുരേഷ്, മാനേജര്‍ കളത്തിങ്കല്‍ ജമീല, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എച്ച്. സലാഹുദ്ദീന്‍, പഞ്ചായത്ത് അംഗങ്ങളായ അനിത ബിജു,  വി.പി. റസിയ, പ്രഥമാധ്യാപകന്‍ പത്മകുമാര്‍, പ്രിന്‍സിപ്പല്‍ അബ്ദുള്‍കരിം, എം.എം. നജീബ്, പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുള്‍റഷീദ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷാന്റി ജോണ്‍, മാതൃഭൂമി ലേഖകന്‍ പി.എ. ബാബു എന്നിവര്‍ പ്രസംഗിച്ചു.     


October 28
12:53 2017

Write a Comment