SEED News

'ഞങ്ങളും പാടത്തേക്ക് ' : നെല്ക്കൃഷിയിറക്കി വിദ്യാര്ഥികള്



കേട്ടയ്ക്കല്: ഇന്ത്യനൂര് കൂരിയാട് എ.യു.പി. സ്‌കൂള് സീഡ് ക്ലബ്ബിന്റെ 'ഞങ്ങളും പാടത്തേക്ക്' പദ്ധതിയുെട രണ്ടാംഘട്ടം ഞാറുനടീല് കൂരിയാട് പാണ്ടന്മാര് പാടത്ത് നടന്നു. കൂരിയാട് പാടശേഖര സമിതിയുമായി സഹകരിച്ച് 30 സെന്റ് സ്ഥലത്താണ് കുട്ടികള്‍ വിളവിറക്കിയത്.
അന്യംനിന്നുപോകുന്ന കാര്ഷികസംസ്‌കാരത്തെ കുട്ടികള്ക്ക് പരിചയപ്പെടുത്താനും കൃഷിയറിവുകള് പങ്കുവെയ്ക്കാനുമായാണ് സീഡ് ക്ലബ്ബ് പദ്ധതി തുടങ്ങിയത്. 
വിത്ത് മുളപ്പിക്കുക പാടമൊരുക്കുക തുടങ്ങി കൃഷിയുടെ വിവിധഘട്ടങ്ങളില് പങ്കാളികളായതും ഞാറ്റുപാട്ടുകള് പരിചയപ്പെട്ടതും കുട്ടികള്ക്ക് പുതി അനുഭവമായി.
വളപ്രയോഗം, വിളവെടുപ്പുകാലം എന്നിവയെക്കുറിച്ച് പാടശേഖരസമിതി പ്രസിഡന്റ് അമീറലി കല്ലായി കുട്ടികളുമായി സംവദിച്ചു. പി. അബ്ദുല്കരീം, പി. സുനില് എന്നിവരാണ് പ്രവര്ത്തനങ്ങള്ക്ക് പിന്തുണ നല്കുന്നത്. അധ്യാപകരായ ബിനോയ് ഫിലിപ്പ്, ടി.വി. രാജു, കെ. ശ്രീദേവി, കെ. ഗണേശന് എന്നിവര് നേതൃത്വംനല്കി.


October 28
12:53 2017

Write a Comment

Related News