SEED News

ഈ കുട്ടികള് പറയുന്നു: 'പാടമാണ് ഞങ്ങള്ക്ക് പാഠം'



കോട്ടയ്ക്കല്: പാടമാണ് ഞങ്ങള്ക്ക് പാഠം. ഈ ചേറിലാണ് ഞങ്ങളുടെ ചോറുള്ളതെന്ന് ഞങ്ങള്ക്കറിയാം. കൃഷിയെക്കാള് മഹത്വമുള്ള മറ്റൊരു തൊഴിലില്ല-ഈ തിരിച്ചറിവുമായാണ് കോട്ടൂര് എ.കെ.എം. ഹയര്‌സെക്കഡറി സ്‌കൂള് സീഡ് ക്ലബ്ബ് അംഗങ്ങള് കഴിഞ്ഞദിവസം കോട്ടയ്ക്കല്  കുറ്റിപ്പുറത്തുകാവ് പാടത്തെത്തിയത്. ക്ഷേത്രത്തിനു മുന്വശത്തെ ചോലക്കാട്ട് നാരായണന്റെ കൃഷിയിടത്തിലിറങ്ങി അവര് ആധുനികരീതിയിലുള്ള ഞാറ് നടല് പരിചയപ്പെട്ടു. 
നഗരസഭാധ്യക്ഷന് കെ.കെ. നാസറിന്റെയും പി.ടി.എ. പ്രസിഡന്റ് ജുനൈദ് പരവയ്ക്കലിന്റെയും സാന്നിധ്യത്തില് വിദ്യാര്ഥികള് ആധുനിക ഞാറുനടല് യന്ത്രത്തിന്റെ പ്രവര്ത്തനം മനസ്സിലാക്കി. അതില് ഞാറുനടുന്നത് പരിശീലിക്കുകയും ചെയ്തു. 
പഴയ കൃഷിരീതികളെക്കുറിച്ചും വിവിധയിനം നെല്ലുകളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും നാരായണന്  കുട്ടികള്ക്ക് വിവരിച്ചുകൊടുത്തു. പി.ടി.എ. എക്‌സിക്യുട്ടീവ് മെമ്പര് ടി.ജെ. ജയദേവന്, വിദ്യാര്ഥികളായ കെ. മഹി അരുണ്, ടി.ജെ. സിദ്ധാര്ഥ്, എം. തൗഫീഖ്, മഹിജിത്ത്,  അധ്യാപകരായ പ്രദീപ് വഴെങ്കര, കെ. ജൗഹര്, കെ.വി. ഫവാസ്, എന്.കെ. ഫൈസല്, കെ. നികേഷ്, പി. ഫൈറൂസ്, വി. സജ്ജാദ് എന്നിവര് നേതൃത്വം നല്കി.

October 28
12:53 2017

Write a Comment

Related News