SEED News

ഗോത്രവിഭാഗം കുട്ടികള് പഠിക്കുന്ന സ്‌കൂളില്‍ സ്‌കൂള് പച്ചക്കറി പദ്ധതിയുടെ ആദ്യവിളവെടുപ്പ്



  
നിലമ്പൂര്: കാടിന്റെ മക്കള് മണ്ണറിഞ്ഞ് നടത്തിയ കൃഷിയില് ഉജ്ജ്വല വിജയം. സ്‌കൂളിനോടു ചേര്ന്നുള്ള ഒരേക്കറോളം സ്ഥലത്താണ് കാട്ടുനായ്ക, ചോലനായ്ക വിഭാഗത്തിലെ കുട്ടികള് വിവിധ കൃഷികള് നടത്തിയത്. ആദ്യ വിളവെടുപ്പ്  നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് നിര്വഹിച്ചു. വാര്ഡംഗം എന്. വേലുക്കുട്ടി പങ്കെടുത്തു.
പ്രഥമാധ്യാപിക ആര്. സൗദാമിനിയുടെ നിര്‍ദേശത്തില് അധ്യാപകന് എ.ഒ. അനില്കുമാര്, വിദ്യാര്ഥി കണ്വീനര് സി. പ്രമോദ് എന്നിവരാണ് കൃഷിക്ക് നേതൃത്വംനല്‍കിയത്.
തക്കാളി, പച്ചമുളക്, വെണ്ട, വിവിധ ചീരകള്, വഴുതന, വിവിധ ചേമ്പുകള്, ചേന, ഇഞ്ചി, വാഴ, പപ്പായ, അമര, തുവര തുടങ്ങി പതിനാറോളം ഇനങ്ങളാണ് സ്‌കൂള്മുറ്റത്ത് കൃഷിചെയ്തത്.
മുന്പ് സംസ്ഥാനതലത്തില് സ്‌കൂള് പച്ചക്കറിക്കൃഷിയില് കുട്ടികള്ക്ക് അംഗീകാരം ലഭിച്ചിരുന്നു. പ്രത്യേക ഗ്രോബാഗുകളിലാണ് വിത്തുകള് നട്ടിരുന്നത്.


October 28
12:53 2017

Write a Comment

Related News