SEED News

മാതൃഭൂമി സീഡ് കടൽത്തീര പ്ലാസ്റ്റിക് ശുചീകരണയജ്ഞം നടത്തി

 ആലപ്പുഴ: മാതൃഭൂമി സീഡ്, പ്ലാസ്റ്റിക്രഹിതഭൂമി വാട്സ്ആപ്പ് കൂട്ടായ്മ, സോക്കർ വാടയ്ക്കൽ, ഡി.ടി.പി.സി. എന്നിവ ചേർന്ന് കടൽത്തീരത്ത്  പ്ലാസ്റ്റിക് ശുചീകരണയജഞം നടത്തി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് പ്രജിത്ത് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പ്രവർത്തനം സമൂഹത്തിന് വലിയമാറ്റം ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.എസ്.ഡി.വി ബോയ്സ് ഹൈസ്കൂള്, സെന്റ് ജോസഫ് കോളേജ് ഒാഫ് വിമൺ, മറ്റ് കലാലയങ്ങള് എന്നിവിടങ്ങളിൽനിന്നായി 200 വിദ്യാർഥികൾ പങ്കെടുത്തു. 90 കിലോ പ്ലാസ്റ്റിക് മാലിന്യം കണ്ടെടുത്തു.
സമാഹരിച്ച പ്ലാസ്റ്റിക്ക് മാലിന്യം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് റീസൈക്കിളിങ്ങിനായി നല്കും.
ചടങ്ങിൽ മാതൃഭൂമി യൂണിറ്റ്മാനേജർ സി.സുരേഷ് കുമാർ അധ്യക്ഷനായി. ഇന്ദു വിനോദ്, ആര്.വേണുഗോപാല് എന്നിവർ സംസാരിച്ചു.

October 30
12:53 2017

Write a Comment

Related News