SEED News

കടലാമ സംരക്ഷണത്തിന് ബോധവത്കരണവുമായി വിദ്യാർഥികളും ക്ലബ്ബും

ആലപ്പുഴ: കടലാമ സംരക്ഷണത്തിന്റെ ആവശ്യകത അറിയിച്ച് വിദ്യാർഥികൾ ബോധവത്കരണം നടത്തി. ആലപ്പുഴ ബീച്ച് ശുചീകരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. 
ആലപ്പുഴയിലെ അഞ്ചു സ്കൂളുകളിലെ സീഡ് പ്രവർത്തകരും വാടയ്ക്കൽ സോക്കർ ക്ലബ്ബും പങ്കുചേർന്നു.
 സോക്കർ ക്ലബ് പ്രവർത്തകർ കൂറ്റൻ കടലാമയുടെ ശില്പം മണ്ണുകൊണ്ട് കടൽത്തീരത്ത് ഒരുക്കി. ഇതിനുചുറ്റും വിദ്യാർഥികളും മാതൃഭൂമി സീഡ് പ്രവർത്തകരും ഒത്തുകൂടി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കടലാമയുടെ നിലനിൽപ്പിന് എത്രയധികം അപകടമാണുണ്ടാക്കുന്നതെന്ന് അധ്യാപകരും വിദ്യാർഥികളും ബീച്ചിലെത്തിയവരെ ബോധ്യപ്പെടുത്തി. സീഡ് കോ-ഓർഡിനേറ്റർ അമൃതാസെബാസ്റ്റ്യൻ കാര്യങ്ങൾ വിശദീകരിച്ചു. സംരക്ഷിത പട്ടികയിലുള്ള കടലാമകളുടെ സംരക്ഷണം കടലിന്റെ സംരക്ഷണം തന്നെയെന്ന് എല്ലാവരും ഏറ്റുചൊല്ലി.
 എസ്.ഡി.വി.ബോയ്സ്, ലിയോതേർട്ടീന്ത്, ലജ്നത്തുൽ മുഹമ്മദിയ, ടെമ്പിൾ ഓഫ് ഇംഗ്ലീഷ്, അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.

October 30
12:53 2017

Write a Comment

Related News