SEED News

ലഹരിക്കെതിരെ ഒരു മരം പദ്ധതി

പെരുമ്പാവൂർ: സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി മാതൃഭൂമി സീഡ് കുട്ടിക്കൂട്ടവുമായി സഹകരിച്ച് ലഹരിക്കെതിരെ ഒരു മരം പദ്ധതിക്ക് തണ്ടേക്കാട് ജമാഅത് എച്ച്.എസ്.എസിൽ തുടക്കമായി. ലഹരി വിരുദ്ധ ക്ലബുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ റ്റി.കെ.' ഗോപി ഞാവൽ വൃക്ഷതൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ മാനേജർ എം.എം.അബ്ദുൽ ലത്തീഫ് അധ്യക്ഷനായിരുന്നു. ജമാഅത് പ്രസിഡന്റ് കെ.ഐ അബൂബക്കർ ,പി റ്റി എ പ്രസിഡന്റ് വി.എം അബു, സീഡ് കോ-ഓർഡിനേറ്റർമാരായ കെ.എ.നൗഷാദ്, വി.എം ജിൻസി ടീച്ചർ സംസാരിച്ചു.കേരളപ്പിറവി ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.


November 02
12:53 2017

Write a Comment

Related News