നെട്ടൂർ പാലത്തിനടിയിലെ മാലിന്യക്കൂമ്പാരത്തിനെതിരെ നടപടി വേണം
നെട്ടൂർ:പ്രകൃതി രമണീയതയെ നശിപ്പിക്കും വിധo ലേക് ഷോർ ആശുപത്രിക്ക് സമീപത്തെ അടിപ്പാതക്കടുത്ത് റോഡിന്റെ വലത് വശത്തായി മാലിന്യം കുമിഞ്ഞ് കൂടിക്കിടക്കുന്നത് അധികൃതർ കാണുന്നില്ലേ ?.പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളിൽ പലതരം ഭക്ഷ്യാവശിഷ് oങ്ങളും വലിച്ചെറിയുകയാണിവിടെ.
പ്രഭാത നടത്തത്തിനിറങ്ങുന്നവർ, സ്കൂൾ വിദ്യാർത്ഥികൾ,വാഹന യാത്ര ക്കാർ എന്നിവരുൾപ്പെടെ ഇവിടത്തെ ദുർഗന്ധത്തിനിരയാവുന്നു.
ഈ മാലിന്യക്കൂമ്പാരങ്ങളുടെ നടുവിൽ നഗരസഭയുടെ 'മാലിന്യം നിക്ഷേപിക്കരുത് 'എന്ന ബോർഡ് സ്ഥാപിച്ചിട്ടുമുണ്ട്.ഇത് വകവയ്ക്കാതെയാണ് ആളുകൾ
ഇവിടെ മാലിന്യം വലിച്ചെറിയുന്നത്.ഇതിനെതിരെ നഗരസഭ തക്കതായ നടപടി സ്വീകരിക്കണം
ആവണി ദിനേശൻ,
മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ പനങ്ങാട് വി.എച്ച്.എസ്സ്.എസ്സ്.
November 04
12:53
2017