SEED News

നൂറനാട് സി.ബി.എം. എച്ച്.എസ്.എസില് നക്ഷത്രവനം ഉദ്ഘാടനം

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയര്സെക്കന്ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നക്ഷത്രവനം, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം വിശ്വന് പടനിലം ഉദ്ഘാടനം ചെയ്തു. പാലമേല് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയന്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മഞ്ജു, രജനി, സോമലത എന്നിവരും വൃക്ഷത്തൈകള് നട്ടു. പ്രഥമാധ്യാപിക സജിനി, പി.ടി.എ. പ്രസിഡന്റ് പ്രഭ വി.മറ്റപ്പള്ളി, ഉപപ്രഥമാധ്യാപകൻ ഹരീഷ് കുമാര്, സ്റ്റാഫ് സെക്രട്ടറി സന്തോഷ് ബാബു തുടങ്ങിയവര് പങ്കെടുത്തു.
     സ്കൂളിലെ ഔഷധ സസ്യത്തോട്ടത്തോടുചേര്ന്നാണ് നക്ഷത്രവനം. ഓരോ ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട അപൂര്വയിനം വൃക്ഷത്തൈകളാണ് നക്ഷത്രവനത്തിലുള്ളത്. സമീപത്തുള്ള ഔഷധത്തോട്ടത്തില് അൻപതോളം സസ്യങ്ങള് നട്ടുപരിപാലിച്ചു വരുന്നു.   

November 04
12:53 2017

Write a Comment

Related News