reporter News

മാലിന്യക്കുഴിയായി കുടിലുകുഴി

കടമ്മനിട്ട: പത്തനംതിട്ട - കടമ്മനിട്ട റോഡിൽ കുടിലുകുഴി ഇന്ന് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള കുഴിയായി മാറിയിരിക്കുന്നു.  കടമ്മനിട്ട പ്രദേശത്തിന്റെ അടിവാര ഭാഗമായ കുടിലുകുഴിയിലെ ജനവാസം കുറഞ്ഞ മേഖലയാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത. ആൾതാമസം കുറവായതിനാൽ ഇത്തരക്കാർ സൗകര്യപൂർവ്വം വീട്ടിലെയും കടകളിലെയും മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഇവിടെ വലിച്ചെറിയുന്നു. നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിലുകുഴി- വെട്ടിപ്രം തോട്ടിലാണ് ഇവ പതിക്കുന്നത്. ഇതു മൂലം സമീപ പ്രദേശത്തെ ജലസ്രോതസുകൾ മലിനമാക്കുന്നു. ആൾതാമസമില്ലാത്ത ഈ പ്രദേശത്തെ കാട് വെട്ടിതെളിച്ചാൽ ഇതിന് ഒരു പരിധി വരെ തടയിടാം എന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തും  മറ്റ സർക്കാർ സംവിധാനങ്ങളും ഇതിനായി ശ്രമിക്കണമെന്ന് ജനങ്ങൾ ആവിശ്യപ്പെട്ടു. 

November 08
12:53 2017

Write a Comment