SEED News

തേനീച്ച വളര്ത്തലില് വിദ്യാര്ഥികള്ക്കും സ്കൂളുകള്ക്കും മാതൃഭൂമി സീഡ് അവസരമൊരുക്കുന്നു


ശ്രീകണ്ഠപുരം: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സീഡ് വിദ്യാലയങ്ങളിലെ 200 വിദ്യാര്ഥികള്ക്ക് തേനീച്ച വളര്ത്തലില് സൗജന്യ പരിശീലനം നല്കുന്നു. ഹോര്ട്ടികോര്പ്പ്, കണ്ണൂര് റൂറല്‌ െഡവലപ്‌മെന്റ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് തുടക്കത്തില് രണ്ടുഘട്ടങ്ങളിലായി പരിശീലനം നല്കുന്നത്.       പദ്ധതിയുടെ ആദ്യഘട്ട പരിശീലനം നവംബര് 11-ന് രാവിലെ 10 മുതല് ശ്രീകണ്ഠപുരത്ത് നടക്കും. തേനീച്ചവളര്ത്തല്, ചെറുതേനീച്ച പരിപാലനം, തേന് മൂല്യവര്ധിത ഉത്പന്ന നിര്‍മാണം എന്നിവയില് വിദഗ്ധര് ക്ലാസുകള് നയിക്കും. തേനീച്ച  കൃഷിയെയും തേന് മൂല്യവര്ധിത ഉത്പന്നങ്ങളെയും കുറിച്ചുള്ള പ്രദര്ശനവും ഉണ്ടാകും.
       ഒരു സീഡ് സ്‌കൂളില്‌നിന്ന് അഞ്ചുപേരടങ്ങുന്ന ബാച്ചാണ് പങ്കെടുക്കേണ്ടത്. ആദ്യം രജിസ്റ്റര്‌ചെയ്യുന്ന 200 പേര്ക്ക് തുടക്കത്തില് രണ്ടുഘട്ടങ്ങളിലായി പരിശീലനം നല്കും. പരിശീലനത്തിനെത്തുന്ന സ്‌കൂളുകളില് താത്പര്യമുള്ളവര്ക്ക് സീഡ് പദ്ധതിയുടെ ഭാഗമായി സൗജന്യ തേനീച്ച കോളനികള് നല്കും. വിപുലമായി തേനീച്ച കൃഷി ആരംഭിക്കുവാന് ഉദ്ദേശിക്കുന്ന സ്‌കൂളുകള്ക്കും വിദ്യാര്ഥികളുടെ കുടുംബങ്ങള്ക്കും കൂടുതല് പരിശീലനവും ഹോര്ട്ടികോര്പ്പിന്റെ സാമ്പത്തികസഹായത്തോടെ പെട്ടിയടക്കം തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും ലഭിക്കും.
      സ്‌കൂളുകള്ക്കും വിദ്യാര്‍ഥികള്ക്കും അവരുടെ കുടുംബങ്ങള്ക്കും കാര്ഷികാനുബന്ധമേഖലയായ തേനീച്ചകൃഷിയില് മികച്ച പരിശീലനവും സൗകര്യവുമൊരുക്കുവാനാണ് സീഡും ഹോര്ട്ടിക്കോര്പ്പും കണ്ണൂര് റൂറല്‌ െഡവലപ്‌മെന്റ് സൊസൈറ്റിയും ലക്ഷ്യമിടുന്നത്. താത്പര്യമുള്ള സ്‌കൂളുകള് നവംബര് അഞ്ചിനകം രജിസ്റ്റര് ചെയ്യണം. ഫോണ് 9495 181741, 9497854807, 9526860632.







November 08
12:53 2017

Write a Comment