നല്ല നാളേക്കായി വിത്ത് കൈമാറി
വിദ്യാലയമുറ്റത്തും വീട്ടുമുറ്റത്തും പച്ചക്കറി സമൃദ്ധി സ്വപ്നംകണ്ട് മാതൃഭൂമി സീഡും കൃഷി വകുപ്പും ചേർന്ന് കണ്ണൂർ ജില്ലാതല പച്ചക്കറി വിത്തുവിതരണം തുടങ്ങി.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. ഓമന ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ സെയ്‌ന്റ് തെരേസാസ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക സിസ്റ്റർ ലിസ അധ്യക്ഷത വഹിച്ചു.
ഫെഡറൽ ബാങ്ക് ചീഫ് മാനേജർ സുരേന്ദ്രമോഹൻ, മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫ് കെ.ബാലകൃഷ്ണൻ, സ്കൂൾ സീഡ് റിപ്പോർട്ടർ നതാലിയ കെ., നിരഞ്ജന എ. എന്നിവർ സംസാരിച്ചു.
സ്കൂൾ സീഡ് കോ ഓർഡിനേറ്റർ പേളി, മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ, ബിജിഷ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.
November 08
12:53
2017