സൗഹൃദത്തിന് പായസം
സൗഹൃദം പുതുക്കുവാ ൻ പായസവുമായി പന്തക്കൽ സ്‌കൂൾ സീഡ് ക്ലബ് അംഗങ്ങൾ ഇത്തവണയും വൃദ്ധസദനത്തിലെത്തി
പന്തക്കൽ ഐ.കെ.കുമാരൻ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ്- സീഡ് ക്ലബ്ബംഗങ്ങൾ
തലശ്ശേരി സെമിറിറ്റൻ ഹോമിലെ അന്തേവാസികൾക്ക് ഇത്തവണയും പുന്നെല്ലിൻ പായസം എത്തിച്ചു. കഴിഞ്ഞ ഏഴിന് സ്കൂളിൽ നടന്ന കൊയ്ത്തുത്തുത്സവത്തിന് ലഭിച്ച നെല്ല് ഉപയോഗിച്ചാണ് സ്കൂളിൽ തന്നെ പായസം തയ്യാറാക്കിയത്. കഴിഞ്ഞ വർഷവും ഇവിടത്തേക്ക് പായസം നൽകിയിരുന്നു.തുലാപ്പത്തിന് പണ്ടുകാലങ്ങളിലെ അവിൽ കുഴക്കലിനെക്കുറിച്ചും അക്കാലത്തെ കാർഷിക അഭിവൃദ്ധിയെപ്പറ്റിയും അന്തേവാസികൾ അൽപ്പനേരം കുട്ടികളുമായി സംവദിച്ചു.
മദർ സുപ്പീരിയർ സിസ്റ്റർ ഡീന സംഘത്തിൽ നിന്ന് പായസം ഏറ്റുവാങ്ങി 38 പേർക്കും ഉച്ചഭക്ഷണത്തോടൊപ്പം നൽകി.
വൈസ് പ്രിൻസിപ്പൾ എ.രാജക്കണ്ണ്, പ്രഥമാധ്യാപിക വി.പി.പ്രഭ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ടി.എം.പവിത്രൻ, സീഡ് കോ ഓർഡിനേറ്റർ കെ.കെ.സ്നേഹപ്രഭ, ഉമ, സജീന്ദ്രൻ റിജേഷ് രാജൻ, ഭരതൻ, വിദ്യാർഥികളായ അസെയ്‌ദ്, പൂജ, അമൽ, അശ്വൻരാജ്, വിഷ്ണുപ്രിയ
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
November 08
12:53
2017