reporter News

നിലമ്പൂര് ബസ്സ്റ്റാന്‍ഡ് പരിസരം മലിനമാക്കുന്നത് തടയണം



   അമല്‍, സീഡ് റിപ്പോര്ട്ടര് സ്പ്രിങ്‌സ് സ്‌കൂള്‍ നിലമ്പൂര്‍

 നിലമ്പൂര്: ടൗണിലെ നഗരസഭാ ബസ്സ്റ്റാന്‍ഡ് പരിസരത്തെ മാലിന്യം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. തുടര്ച്ചയായി മാലിന്യം കെട്ടിനില്ക്കുന്നത് പരിസ്ഥിതി മലിനീകരണത്തിനുപുറമെ മാരകമായ രോഗങ്ങളുണ്ടാകാനും കാരണമാകും.  നഗരസഭാ അധികൃതരും ആരോഗ്യ വകുപ്പും നടപടികള് സ്വീകരിക്കണം.
ആയിരക്കണക്കിന് യാത്രക്കാരാണ് നിലമ്പൂര് ടൗണിലെ ബസ്സ്റ്റാന്‍ഡില്‍ ഒരുദിവസം മാത്രം വന്നുപോകുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള യാത്രക്കാര് ഈ സ്റ്റേഷന്വഴി കടന്നുപോകുന്നുണ്ട്. മറുനാടന്‍ തൊഴിലാളികളും വ്യാപകമായാണ് സ്റ്റാന്‍ഡ് ഉപയോഗിക്കുന്നത്. സംസ്ഥാനാന്തര ബസുകളും ഈ വഴി കടന്നുപോകുന്നു.
തമിഴ്‌നാട്, കര്ണ്ണാടക എന്നീ സംസ്ഥാന സര്ക്കാരുകളുടെ യാത്രാബസ്സുകള്ക്ക് പുറമെ നിറയെ വിനോദസഞ്ചാരികളും നിലമ്പൂരിലേക്കെത്തുന്നുണ്ട്. മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്, കര്ണ്ണാടക, തമിഴ്‌നാട് എന്നിവയ്ക്ക് പുറമെ വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‌നിന്നുള്ള ചരക്ക് വാഹനങ്ങളും തീര്ത്ഥാടകരേയും കൊണ്ടുള്ള വാഹനങ്ങളും നിലമ്പൂരിലെത്തുന്നുണ്ട്. സ്ത്രീകളും സ്‌കൂള് കുട്ടികളുമടക്കം ഏറെപേര് വന്നുപോകുന്ന ബസ്സ്റ്റാന്‍ഡ് ശുചിയായി നിലനിര്ത്താന്  അധികൃതര് നിര്‌ദ്ദേശം നല്കണമെന്നാണ് ആവശ്യം.


November 09
12:53 2017

Write a Comment