ഞാറുനടല് ഉത്സവം
വെട്ടുപാറ: ഉഴുതുമറിച്ച പാടത്ത് ഞാറ്റുപാട്ടിന്റെ അകമ്പടിയുമായപ്പോള് കുട്ടികള്ക്ക് കൃഷി പുതിയ അനുഭവമായി. വാവൂര് എം.എച്ച്.എം.യു.പി.സ്‌കൂളിലെ ഹരിത ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തില് ഞാറുനടല് ഉത്സവം നടന്നു. ചീക്കോട് കൃഷി ഓഫീസര് മുഹമ്മദ്‌കോയ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് റഹ്മാന് വെട്ടുപാറ, പ്രഥമാധ്യാപകന്, വാസുദേവന്, ടി.പി. അബൂബക്കര്, സിദ്ദിഖ്, അബ്ദുള്‌റസാഖ് എന്നിവര് നേതൃത്വംനല്കി.
November 09
12:53
2017