SEED News

കലോത്സവ വേദിയില്‍ സീഡിന്റെ സ്നേഹോപഹാരം


കലോത്സവ വേദിയില്‍ സീഡിന്റെ സ്നേഹോപഹാരം

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണശാലയില്‍ ഒരൊറ്റവറ്റ് പോലും പാഴാക്കാത്ത കുട്ടികള്‍ക്ക് സീഡിന്റെ ഉപഹാരം നല്‍കുന്നു 

അവിട്ടത്തൂര്‍: നാല് ദിവസമായി അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണശാലയില്‍ ഒരൊറ്റവറ്റ് പോലും പാഴാക്കാത്ത കുട്ടികള്‍ക്ക് സീഡിന്റെ ഉപഹാരം നല്‍കി. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കി കളയുന്ന ശീലത്തില്‍ നിന്ന്‍ കുട്ടികളില്‍ മാറ്റമുണ്ടാക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കുമെന്ന്‍ പലരും അഭിപ്രായപ്പെട്ടു. പൊറത്തുശ്ശേരി മഹാത്മാ യു.പി.സ്കൂളിലെ കൃഷ്ണപ്രിയ വി.പി., പുല്ലൂര്‍ എസ്.എന്‍. സ്കൂളിലെ അഭിമന്യു. ടി.ജെ., ഡി.ബി.എച്ച്.എസ്. ഇരിങ്ങാലക്കുടയിലെ ഗൗരി വിപിന്‍, എല്‍.എഫ്.സി.എച്ച്. എസിലെ അലീന ഡേവീസ്, എസ്.കെ.എച്ച്.എസ്.എസ് ആനന്ദപുരത്തെ മാളവിക എന്നിവരാണ് സമ്മാനാര്‍ഹര്‍. ഭക്ഷണശാലയുടെ പുറത്ത് വെച്ച് ഹെഡ്മാസ്റ്റര്‍ മെജോ പോളിന്റെ നേതൃത്വത്തില്‍ ഭക്ഷണശാല ഭാരവാഹികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ പി.ടി.എ.അംഗങ്ങള്‍ പങ്കെടുത്തു. കെ.ആര്‍.രുദ്രന്‍ നമ്പൂതിരി, പി.ജി.ഉല്ലാസ്, അനില്‍ കുമാര്‍ ,സീഡ് കോര്‍ഡിനേറ്റര്‍ രമ.കെ.മേനോന്‍ എന്നിവര്‍ സംസാരിച്ചു. 

November 21
12:53 2017

Write a Comment

Related News