SEED News

എല്ലാം ഹരിതമയം

പെരുമ്പാവൂർ:28 മത് ഉപജില്ല കലോത്സവം സർഗ്ഗോൽസവം തണ്ടേക്കാട് ജമാഅത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ സമാപിക്കുമ്പോൾ എല്ലാം ഗ്രീൻ പ്രൊട്ടോക്കോൾ അനുസരിച്ചാണ് 

സംഘടിപ്പിച്ചത് പ്രചരണ പ്രവർത്തനങ്ങളെല്ലാം തുണിയിലാണ് നടത്തിയത്. സംഘാടക സമിതി അംഗങ്ങൾക്കും, വളണ്ടിയേഴ്സിനും, ജഡ്ജസിനും നൽകിയ ബാഡ്ജുകൾ പോലും കട്ടിയുള്ള പേപ്പറിലാണ് തയ്യാറാക്കിയത്.പ്ലാസ്റ്റിക് കോട്ടിംഗ്സ് പൂർണമായും ഒഴിവാക്കി.

വിധിക്കർത്താക്കൾക്കും മറ്റുള്ളവർക്കും നൽകിയത് പ്രത്യേകം രൂപകൽപ്പന ചെയ്ത പേപ്പർ പേനകളായിരുന്നു. പേനകളിൽ രണ്ട് പച്ചക്കറിവിത്തുകൾ അടക്കമാണ് നിർമ്മിച്ചത്. പേന ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുമ്പോൾ അതും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് നടത്തിട്ടുള്ളത്.
ഭക്ഷണ വിളമ്പലിലും ഇതേ പ്രകൃതി രീതി തന്നെയാണ് അവലംബിച്ചത്.പരിപാടി കഴിയുമ്പോൾ തന്നെ മാതൃഭൂമി സീഡ് വളണ്ടിയേഴ്സ് ക്ലീൻ ചെയ്ത് പ്രദേശം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും നേതൃത്വം നൽകുന്നു.

November 22
12:53 2017

Write a Comment

Related News