SEED News

സീഡ് ക്ലബ്ബിന്റെ കൂട്ടായ്മയിൽ ഹ്രസ്വചിത്രം

കൊപ്പം: ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഹ്രസ്വചിത്രവുമായി സീഡ് ക്ലബ്ബ്. നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിലാണ് ഒഴുകാമെന്ന പേരിലുള്ള ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും ട്രെയ്ലറും പുറത്തിറക്കി.
   സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിലാണ് ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്.
 ജനതാഫിലിംസ് എന്ന ബാനറിലാണ് ചിത്രം നിർമിക്കുന്നത്. അധ്യാപകരും കുട്ടികളുംതന്നെയാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
 സ്കൂളിൽ മുൻവർഷങ്ങളിൽ നടത്തിയ ചലച്ചിത്രോത്സവങ്ങളിൽ നിന്നുള്ള പ്രചോദനമാണ് ചിത്രം നിർമിക്കാൻ പ്രേരകമായതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
 ചിത്രത്തിന്റെ പ്രദർശനോദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ.

November 25
12:53 2017

Write a Comment

Related News