SEED News

അന്താരാഷ്ട്ര വിദ്യാർഥിദിനത്തിൽ പ്രകൃതിയിലേക്കിറങ്ങി പത്താം ഉത്സവം

പാലക്കാട്: അന്താരാഷ്ട്ര വിദ്യാർഥി  ദിനത്തിൽ പ്രകൃതിയിലേക്കിറങ്ങി ജില്ലയിലെ സ്കൂളുകളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ഹരിതകേരള പദ്ധതിയിലെ പത്താം ഉത്സവം ആഘോഷിച്ചു.  
ഭീമനാട് ജി.യു.പി.എസ്സിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ഇട്ടിലാകുളം കോളനിയിൽ 18 വീടുകളിൽ തെങ്ങ്, ചാമ്പ, പേര, ലിച്ചി, റംബൂട്ടാൻ, മുള്ളാത്ത, പപ്പായ, ഈനാംപഴം തുടങ്ങിയ ഫലവർഗത്തെകൾ വെച്ചുപിടിപ്പിച്ചു.
കോട്ടോപ്പാടം പഞ്ചായത്തംഗം പി.പി. വിലാസിനി, അലനല്ലൂർ പഞ്ചായത്തംഗം സുജാത എന്നിവർ തെങ്ങിൻതൈ നട്ട്‌ പദ്ധതി ഉദ്‌ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. സന്തോഷ്‌ ബാബു അധ്യക്ഷത വഹിച്ചു. എം. സബിത പദ്ധതി വിശദീകരിച്ചു. സീഡ് കോ-ഓർഡിനേറ്റർ സി.കെ. ഹംസ, സീനിയർ അസിസ്റ്റന്റ് എൻ. പാത്തുമ്മ, ശോഭന ചാക്കോ, വിദ്യാർഥികളായ അർഷാദ്, സാലിം, അലൻ, അഭിഷേക്, ഷഹനാസ് എന്നിവർ പങ്കെടുത്തു.
അമ്പലപ്പാറ കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജാഗ്രത സീഡ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ അധീനതയിലുള്ള ചാക്കോട്ടുകുളവും പരിസരവും വൃത്തിയാക്കി. കുളത്തിന്റെ സമീപം തണൽമരങ്ങൾ നട്ടു.  ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകളേന്തി റാലി നടത്തിയാണ് കുളത്തിലേക്ക് പോയത്. സീഡ് ക്ലബ്ബ് നിർമിച്ച തുണിസ്സഞ്ചികളും വിതരണംചെയ്തു
വാർഡ് മെമ്പർ എം. വിജിത, പി.ടി.എ. പ്രസിഡന്റ്‌ സി.സി. രാജൻ, എം.പി.ടി.എ. പ്രസിഡന്റ്‌ കെ. മോഹനകുമാരി, എസ്.എം.ഡി.സി. ചെയർമാൻ കെ. കുമാരൻ, പ്രധാനാധ്യാപിക കെ. വത്സല, സീനിയർ അസിസ്റ്റന്റ് എം. കല്യാണിക്കുട്ടി, പി. ചന്ദ്രബാനു, രഞ്ജിനി കെ.ടി., വീരമുത്തു, സീഡ് കോ-ഓർഡിനേറ്റർ സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

November 25
12:53 2017

Write a Comment