SEED News

ജൈവനെൽക്കൃഷി വിളവെടുപ്പ്

കൊപ്പം: മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലിറക്കിയ ജൈവനെൽക്കൃഷിയിൽ നൂറുമേനി വിളവ്. പുനർജനി എന്നപേരിലാണ് കുട്ടികൾ ഇത്തവണ കൃഷിയിറക്കിയത്.
 നെൽക്കൃഷിക്കുപുറമേ എള്ള്, റാഗി, ചാമ, വെണ്ട, മുളക് എന്നിവയും കൃഷിചെയ്തിരുന്നു. ഇതിന്റെ വിളവെടുപ്പും നടന്നു.
കൊപ്പം പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.സി. ഗോപാലകൃഷ്ണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ പി. രവീന്ദ്രൻ, പ്രധാനാധ്യാപകൻ എം. കൃഷ്ണദാസൻ, മാനേജർ എം.പി. നാരായണൻ, പി. ഉസ്മാൻ, കെ. മോഹൻദാസ്, ഇ. സുരേഷ്,  വിജയശ്രീ, ജിഷ തുടങ്ങിയവർ സംസാരിച്ചു.

November 25
12:53 2017

Write a Comment

Related News