SEED News

എടപ്പാള്‍ ഹയര്‍സെക്കന്‍ഡറിയില്‍ 'നക്ഷത്രവനം' പദ്ധതി


എടപ്പാള്‍: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന 'നക്ഷത്രവനം' പദ്ധതിക്ക് എടപ്പാള്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഔഷധ സസ്യങ്ങള്‍ വിതരണംചെയ്ത് പദ്ധതി ഉദ്ഘാടനംചെയ്തു.
പ്രകൃതിസംരക്ഷണത്തേക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുന്ന ഉദ്യമത്തിന് നേതൃത്വം നല്‍കുന്ന മാതൃഭൂമിക്കൊപ്പം നാടൊരുമിക്കണമെന്ന് ശ്രീജ പാറക്കല്‍ പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് കെ. രവി അധ്യക്ഷതവഹിച്ചു. വൈദ്യരത്നം ഔഷധശാല ഡോ. ദീപ്തി നക്ഷത്രത്തൈകള്‍ പരിചയപ്പെടുത്തി. വൈദ്യരത്നം സെയില്‍സ് മാനേജര്‍ സുധീര്‍ പദ്ധതി അവതരിപ്പിച്ചു. പ്രഥമാധ്യാപിക രത്നവല്ലി, പി.ടി.എ.വൈസ് പ്രസിഡന്റ് ഉഷാദേവി, സീഡ് പ്രതിനിധി കെ.ജെ. സ്റ്റീഫന്‍, ലവ്ഗ്രീന്‍ ക്ലബ്ബ് കോഡിനേറ്റര്‍ യേശുദാസ് എന്നിവര്‍ പ്രസംഗിച്ചു.

November 28
12:53 2017

Write a Comment

Related News