SEED News

പക്ഷികള്ക്ക് വിരുന്നൊരുക്കി പക്ഷിനിരീക്ഷണദിനാചരണം

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് പക്ഷിനിരീക്ഷണ ദിനാചരണം. സ്കൂളിലെ ജൈവവൈവിധ്യ മേഖലയായ ഔഷധസസ്യത്തോട്ടത്തില് പക്ഷികള്ക്ക് ധാന്യമണികളും ഫലങ്ങളും കുടിവെള്ളവും കരുതിവച്ചാണ് പക്ഷിനിരീക്ഷണ ദിനാചരണം നടത്തിയത്.  
സീഡ് ക്ലബ്ബ് പരിപാലിക്കുന്ന ഔഷധസസ്യത്തോട്ടത്തില് കിളികള് മുട്ടയിട്ട് അടയിരിക്കാനെത്തുന്നു. കരിയിലക്കിളി, ഇരട്ടവാലന്, മൈന, തത്ത, ഉക്കന്, മഞ്ഞക്കിളി തുടങ്ങിയവ തോട്ടത്തിലെ നിത്യസന്ദര്ശകരാണ്. പക്ഷിനിരീക്ഷണ മാര്ഗനിര്ദേശക്ലാസ് അധ്യാപകന് സി.ആര്.ബിനു നയിച്ചു.
 പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിന്സിപ്പല് ജിജി എച്ച്.നായര്, ഡെപ്യൂട്ടി എച്ച്.എം. എ.എന്.ശിവപ്രസാദ്, റാഫി രാമനാഥ്, സീഡ് കോ-ഓര്ഡിനേറ്റര് ശാന്തിതോമസ് എന്നിവര് പ്രസംഗിച്ചു.   

November 29
12:53 2017

Write a Comment

Related News