SEED News

പരിസ്ഥിതിയുടെ പാഠങ്ങൾ പകർന്ന് സീഡ് ക്ലബ്ബ്


നെന്മാറ: കലോത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന സന്ദേശവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. വല്ലങ്ങി വി.ആർ.സി.എം.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് ‘ഭൂമിക’ എന്ന പേരിൽ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ പവലിയിനിലൂടെ സന്ദേശം നൽകുന്നത്. 
പരിസ്ഥിതി ബോധവത്‌കരണ പരിപാടിയുടെ ഭാഗമായി നക്ഷത്രവനത്തിന്റെ വിവരങ്ങൾ ഉൾകൊള്ളിച്ചുള്ള പ്രദർശനവും, പരിസ്ഥിതി സൗഹാർദ്ദ സഞ്ചി, പേപ്പർ ബാഗ് നിർമാണപരിശീലനം, എൽ.ഇ.ഡി. ബൾബ് നിർമാണപരിശീലനം, പേപ്പർ പേന നിർമാണപരിശീലനം, സൗജന്യ പച്ചക്കറിവിത്ത് വിതരണം എന്നിവയും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.  
രാവിലെ പവലിയൻ പി.കെ. ബിജു എം.പി. ഉദ്ഘാടനംചെയ്തു. കെ. ബാബു എം.എൽ.എ., ജനപ്രതിനിധികൾ തുടങ്ങിയവർ പവലിയൻ സന്ദർശിച്ചു. 
  സീഡ് കോ-ഓർഡിനേറ്റർ എം. വിവേഷിന്റെ നേതൃത്വത്തിൽ പത്തോളം സീഡ് ക്ലബ്ബ് അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.  

December 12
12:53 2017

Write a Comment

Related News