SEED News

കിഴക്കൻമേഖലയുടെ ദാഹമറിയാൻ സർവേയുമായി സീഡ് വിദ്യാർഥികൾ


പലക്കാട്: ജില്ലയുടെ മഴകനിയാത്ത കിഴക്കൻമേഖലയുടെ ദാഹമറിയാൻ സർവേയുമായി സീഡ് വിദ്യാർഥികൾ. ചിറ്റൂർ ഗവ. യു.പി. സ്കൂൾ, എലപ്പുള്ളി ജി.യു.പി. സ്കൂൾ എന്നിവിടങ്ങളിലെ സീഡ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികളാണ് വ്യത്യസ്തമേഖലകളിൽ സർവേനടത്തിയത്.
മഴതീരെയില്ലാത്ത മേഖലയിൽ 10 വർഷമായി ജലവിതാനം തീരെ കുറഞ്ഞുവരുന്നതായി വിദ്യാർഥികൾ കണ്ടെത്തി. അടുത്ത അഞ്ചുവർഷംകൊണ്ട് സ്ഥിതി ഇതിലും രൂക്ഷമാവും. എന്നിട്ടും മഴവെള്ളസംഭരണി, മഴവെള്ളം നേരിട്ട് കുടിവെള്ളമാക്കൽ, മഴക്കുഴികൾ തുടങ്ങിയ രീതികളൊന്നും സർവേനടത്തിയ വീടുകളിൽ അധികമാരും ചെയ്യുന്നില്ലെന്ന് വിദ്യാർഥികൾ കണ്ടെത്തി.
എലപ്പുള്ളി മേഖലയിൽ കാലവർഷം കുറഞ്ഞതും അനിയന്ത്രിതമായി കുഴൽക്കിണറുകൾ നിർമിക്കുന്നതും വരൾച്ചയിലേക്ക് നയിക്കുകയാണെന്ന് സർവേയിൽ കണ്ടെത്തി. ജലാശയങ്ങളും കുളങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്നും കണ്ടെത്തി.
സർവേറിപ്പോർട്ട് പഞ്ചായത്ത്, നഗരസഭ ഉൾപ്പെടെയുള്ള അധികൃർക്ക് സമർപ്പിച്ചിട്ടുണ്ട്.
ചിറ്റൂർ സ്കൂളിന്റെ സർവേയ്ക്ക്‌ പ്രധാനാധ്യാപകൻ, അധ്യാപകർ, സീഡ് കോ-ഓർഡിനേറ്റർ എം. അജിത്കുമാർ, നഗരസഭാ കൗൺസിലർ എ. ശശിധരൻ, പി.ടി.എ. പ്രസിഡന്റ് ജെ. അബ്ദുൾഖനി എന്നിവർ വിദ്യാർഥികൾക്ക് പിന്തുണയേകി. നഗരസഭാ ചെയർമാൻ ടി.എസ്. തിരുവെങ്കിടത്തിന് റിപ്പോർട്ട് സമർപ്പിച്ചു.
എലപ്പുള്ളി സ്കൂളിന്റെ റിപ്പോർട്ട് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എ. തങ്കമണിക്ക് സമർപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ആർ. രാജകുമാരി, വാർഡംഗം മിനി, സീഡ് കോ-ഓർഡിനേറ്റർ സിനോ എന്നിവർ നേതൃത്വം നൽകി.

December 12
12:53 2017

Write a Comment

Related News