SEED News

പനകളുടെ സംരക്ഷകരായി സീഡ്‌ ക്ലബ്ബ്‌


ചെർപ്പുളശ്ശേരി: മാതൃഭൂമി സീഡ്‌ പദ്ധതിയുടെ ഭാഗമായി 200 ഈറമ്പനത്തൈകൾ നട്ടു. ചെർപ്പുളശ്ശേരി ജി.വി.എച്ച്‌.എസ്‌.എസിലെ അംഗങ്ങളാണ്‌ തങ്ങളുടെ നഴ്‌സറിയിൽ നട്ടുവളർത്തിയ തൈകൾ ജൈവവൈവിധ്യ ഉദ്യാനത്തിൽ ജൈവവേലിയായി നട്ടുപിടിപ്പിച്ചത്‌.
ജലശുദ്ധീകരണത്തിന്‌ ഏറെ സഹായിക്കുന്ന വൃക്ഷമാണ്‌ ഈറമ്പന. പ്രധാനാധ്യാപിക എ. മിനികുമാരി, ഡെപ്യൂട്ടി എച്ച്‌.എം. പി.എസ്‌. ലത, സി. സുനന്ദകുമാരി, സീഡ്‌ കോ-ഓർഡിനേറ്റർ പി.ടി. കലാവതി എന്നിവർ നേതൃത്വം നൽകി.

December 12
12:53 2017

Write a Comment

Related News