മാലൂർ പനക്കളം ക്ഷേത്രപരിസരത്ത് സീഡ്ക്ലബ്ബ് ഔഷധത്തോട്ടം തുടങ്ങി
മാലൂർ: പനക്കളം സുബ്രഹ്മണ്യസ്വാമിക്ഷേത്രപരിസരത്ത് ട്രസ്റ്റി ബോർഡിൻറെയും ക്ഷേത്രനവീകരണക്കമ്മിറ്റിയുടെയും സഹകരണത്തോടെ മാലൂർ യു.പി. സ്കൂളിലെ സീഡ് അംഗങ്ങൾ ഔഷധത്തോട്ടം നിർമിച്ചു. മാലൂർ പോലീസ് സബ് ഇൻസ്പെക്ടർ ടി.കെ.ഷിജു ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപകൻ ടി.വി.മാധവൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് അംഗം കാരായി പ്രേമാന്ദ്, കാനാടൻ മനോഹരൻ, കൂട്ട പവിത്രൻ, സി.വിജേഷ്, കല്ലേരി ബാബു, സീഡ് കോ ഓർഡിനേറ്റർ സജീവ്കുമാർ എന്നിവർ സംസാരിച്ചു.
December 18
12:53
2017