ജൈവ പച്ചക്കറിക്കൃഷി തുടങ്ങി
തെരൂർ മാപ്പിള എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ജൈവ പച്ചക്കറിക്കൃഷിയുടെ നടീൽ ഉദ്ഘാടനം വാർഡംഗം എൻ.കെ.അനിത നിർവഹിച്ചു.
പി.ടി.എ. പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഒ.കെ.സമിത, പഞ്ചായത്തംഗം സി.ജസീല, പി.കെ.സി.മുഹമ്മദ്, സി.പി. തങ്കമണി, പി.വി.സഹീർ, കെ.മുഹമ്മദ് ഫായിസ്, കെ.പദ്‌മാവതി, സി.പി.സലീത്ത് എന്നിവർ സംസാരിച്ചു.
December 18
12:53
2017