പ്രാണന്‍വെച്ചുള്ള കളിവേണ്ട, പാലം നന്നാക്കൂ...
വഴിക്കടവ്: പ്രാണഭീതിയോടെ വേണം ഈ പാലത്തിലൂടെ സഞ്ചരിക്കാന്‍.
വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയില്‍നിന്ന് മരുത-മാമാങ്കര ഭാഗത്തെ ബന്ധിപ്പിക്കുന്ന കാരക്കോടന്‍പുഴയിലെ പാലമാണ് കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായത്. ധാരാളം ലൈന്‍ബസുകളും സ്‌കൂള്‍ ബസുകളും സ്വകാര്യവാഹനങ്ങളും കടന്നുപോകുന്ന പാലത്തിന് വീതി വളരെ കുറവാണ്.
കാലപ്പഴക്കം കൂടുതലുള്ള പാലത്തിന് ബലക്ഷയവുമുണ്ട്. കൈവരിയില്ലാത്തതിനാല്‍ രാത്രിയാത്ര കൂടുതല്‍ പേടിപ്പെടുത്തുന്നതാണ്.
എത്രയുംപെട്ടെന്ന് പുതിയപാലം പണിയുകയോ കൈവരിപണിതും ബലംകൂട്ടിയും പാലം നന്നാക്കുകയോ ചെയ്തില്ലെങ്കില്‍ വലിയ ദുരന്തമാകും സംഭവിക്കുക.
അലീന
ക്ലീറ്റസ്, സീഡ്
റിപ്പോര്‍ട്ടര്‍, എന്‍.എച്ച്. എസ്.എസ്., നാരോക്കാവ്
December 23
12:53
2017