വടുതലയില്‍ തണല്‍മരം വെട്ടിമാറ്റിയ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധം
കൊച്ചി: എറണാകുളം വടുതലയില്‍ തണല്‍മരം വെട്ടിമാറ്റിയ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധം. കഴിഞ്ഞമാസമാണ് കോര്‍പ്പറേഷന്‍ മുപ്പത്തിനാലു വര്‍ഷം പഴക്കമുള്ള തണല്‍മരം വെട്ടിമാറ്റിയത്. സുരക്ഷയുടെ പേരില്‍ മരങ്ങള്‍ വെട്ടിമാറ്റാന്‍ തിടുക്കം കാട്ടിയ കോര്‍പ്പറേഷന്‍ റോഡില്‍ നിന്നു തടികള്‍ നീക്കം ചെയ്യുന്നില്ലെന്നും ജനങ്ങള്‍ പറയുന്നു. മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ സൂരജ് എസ് നായർ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
January 04
12:53
2018