കനാലില്‍ മാലിന്യം ; ജനങ്ങള്‍ ദുരിതത്തില്‍
പാലക്കാട്: കൽമണ്ഡപം കനാലില്‍ മാലിന്യം തള്ളുന്നതുമൂലം പരിസരവാസികള്‍ ഏറെ ദുരിതം അനുഭവിക്കുന്നു.മാലിന്യ വിമുക്ത പരിപാടികള്‍ നമ്മുടെ നാട്ടില്‍ ഉടനീളം നടപ്പിലാക്കുന്നുണ്ടെങ്കിലും അതൊന്നും പൂര്‍ണമായും ഫലപ്രാസ്തിയില്‍ എത്തിയിട്ടില്. കുടിവെള്ളത്തിനു പോലും ആശ്രയിക്കുന്ന ഈ കനാലില്‍ പലതരത്തിലുള്ള മാലിന്യങ്ങല്ലാണ് തള്ളപെടുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി അധികാരികള്‍ക്ക് മുന്‍പ് നല്‍കിയ പരാധികള്‍ ഒന്നും തന്നെ പരിഹരികപെട്ടില്ല.കോഴിവേസ്റ്റ്,പ്ലാസ്റ്റിക്ക് മാലിന്യം,വീടുകളില്‍ നിന്നുള്ള മാലിന്യം എന്നിവ കനാലില്‍ ഉപേക്ഷിക്കപെടുന്നു.ഇത് പലതരം അസുഖങ്ങള്‍ പടരുന്നതിന് കാരണം ആകുന്നു.കനാലിനു ചുറ്റും താമസിക്കുന്ന ജനവിഭാഗത്തിനും തൊട്ടടുത്തുള്ള സ്കൂളിലെ കുട്ടികള്‍ക്കും ഇത് ഒരു ഭീഷണിയായി നില നില്‍ക്കുന്നു.ഈ പ്രശ്നത്തിന് പരിഹാരംകാണാന്‍ അധികൃതര്‍ കണ്ണുതുറക്കും എന്ന വിശ്വാസത്തിലാണ് പരിസരവാസികള്‍.
ആദിൽ കെ.എ
ഭാരത്മാതാ എഛ് .എസ് .എസ്
പാലക്കാട്