SEED News

കലവറനിറയ്ക്കാൻ കുട്ടിക്കൂട്ടായ്മ

ക്ഷേത്രത്തിലെ അന്നദാനത്തിന്‌ ഭക്ഷണമൊരുക്കാൻ സീഡിന്റെ കൃഷി. മെരുവമ്പായി കൂർമ്പ ഭഗവതിക്കാവിലെ ഉത്സവത്തിന് ഭക്ഷണമൊരുക്കാനാണ്‌ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ്ക്ലബ്ബംഗങ്ങൾ കൃഷിയിറക്കിയത്‌.

അവരുടെ കൃഷിയിടത്തിൽ വിളയിച്ച മഞ്ഞളും ഇളവൻ കുമ്പളങ്ങകളും ക്ഷേത്രം ഭാരവാഹികൾക്ക് കൈമാറി.

താലപ്പൊലി ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് വിഷമില്ലാത്ത ഭക്ഷണം നൽകാൻ ക്ഷേത്രക്കമ്മിറ്റി സ്കൂൾ വിദ്യാർഥികളുടെ സഹകരണത്തോടെ ക്ഷേത്രത്തിനു സമീപത്ത് പച്ചക്കറി കൃഷിചെയ്തിരുന്നു.

പത്തലായി ദിനേശ​െന്റയും കെ.ദിനേശന്റെയും നേതൃത്വത്തിൽ പ്രദേശത്തെ ഒരുപറ്റം യുവാക്കളുടെ കൂട്ടായ്മയിലാണ് സീഡംഗങ്ങളുമായി സഹകരിച്ച് രണ്ടുമാസം മുമ്പ് കൃഷിയിറക്കിയത്. ഈ കൃഷിയുടെ വിളവെടുപ്പും നടന്നു.

പച്ചക്കറി കൈമാറുന്നതിന് പത്തലായി ദിനേശൻ, കെ.ദിനേശൻ, മധു നിർമലഗിരി, കുന്നുമ്പ്രോൻ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി


February 28
12:53 2018

Write a Comment

Related News