SEED News

പത്തനംതിട്ട വിദ്യാഭ്യാസ ജില്ല ഹരിത വിദ്യാലയം പുരസ്‌കാരം മൂന്നാം സ്ഥാനം: എസ് കെ വി യു പി സ്‌കൂള്‍, തട്ടയില്‍.

തട്ടയില്‍ എസ് കെ വി സ്‌കൂള്‍ സീഡ് ക്ലബ് കുട്ടികളിലൂടെ മാറ്റത്തിന്  തയാറെടുക്കുന്നു. ജലസംരക്ഷണ പ്രവര്‍ത്തനം മുതല്‍ ഊര്‍ജം സംരക്ഷണം വരെയുള്ള പ്രവര്‍ത്തനങ്ങളെ എല്ലാം തന്നെ വളരെ കാര്യക്ഷമമായി കുട്ടികള്‍ ഏറ്റെടുത്ത ചെയുന്നു. പുഴ യാത്ര, മഴക്കുഴി നിര്‍മ്മാണം  ജലസംരക്ഷണ ക്ലാസുകള്‍, ഫല വൃക്ഷ തൈ നടീല്‍,  ജൈവ വൈവിധ്യ പാര്‍ക്ക്, എന്നിവയിലൂടെ കുട്ടികള്‍ പ്രകൃതിയെ അടുത്തറിഞ് മുന്നേറുന്നു. യോഗ പഠന ക്ലാസ്, ദിനാചരണങ്ങള്‍  എന്നിവ ആരോഗ്യ ജീവിതത്തിനെ അത്യാവിശ്യമാണെന്നു കുട്ടികള്‍ സീഡ് ക്ലബ് പ്രവര്‍ത്തങ്ങളിലൂടെ മനസിലാക്കി. പൊതുയിടം  വൃത്തിയാക്കല്‍, കാവ് യാത്രയും, സംരക്ഷണവും ആരാധനാലയം ഹരിതാഭമാക്കലും  പൊതുസമൂഹത്തിന് കൂടി മാത്രകയാണ്. നാട്ടുമാവ് തൈ വിതരണം സീഡ് ക്ലബ് കുട്ടികള്‍ വളരെ വിപുലമായി സംഘടിപ്പ്പിച്ചു. പൊതു ജനങ്ങള്‍ക്കും അവയുടെ പ്രയോജനം കിട്ടത്തക്ക വിധത്തില്‍ ആയിരുന്നു പ്രവര്‍ത്തനം. ലവ് പ്ലാസ്റ്റിക്കിന്റെ ഭാഗമായി കുട്ടികള്‍ പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിച്ച  കലക്ട ചെയ്യന്നു. ട്രാഫിക് ബോധവല്‍ക്കരണം ക്ലാസുകള്‍ പൊതുജനത്തിനായി സംഘടിപ്പിച്ചു. പ്രഥമധ്യപികയുടെയും ടീച്ചര്‍ കോഓഡിനേറ്റര്‍ സന്തോഷിന്റേയും നേതൃത്വമാണ് കുട്ടികള്‍ക്ക്  ഊര്‍ജം പകരുന്നത്.

March 21
12:53 2018

Write a Comment

Related News