SEED News

എല്‍ പി വിഭാഗം ഗവ. ദേവി വിലാസം എല്‍ പി സ്‌കൂള്‍, വള്ളംകുളം.

പത്തനംതിട്ട റവന്യു  ജില്ലയില്‍ ഹരിതമുകുളം  അവാര്‍ഡ് നേടിയ  വള്ളംകുളം  ഗവ.ദേവി വിലാസം എല്‍ പി സ്‌കൂള്‍, കുഞ്ഞു കൈകളിലൂടെ വലിയ നല്ല കാര്യങ്ങള്‍ ചെയ്താണ്  വിജയം കൊയ്തത്. എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും സ്‌കൂള്‍ അദ്ധ്യാപകരുടെയും അതോടൊപ്പം രക്ഷിതാക്കളുടെയും മികച്ച രീതിയില്‍ ഉള്ള പിന്തുണ ഇവര്‍ക്ക്  ലഭിക്കുന്നു. സീഡിന്റെ എല്ലാ മേഖലകളിലും അവരുടേതായ  കൈയൊപ്പ് പതിപ്പിക്കാന്‍ ഇ കുഞ്ഞു കൂട്ടുകാര്‍ക്കായി എന്നത്  വലിയ നേട്ടമാണ്. മാറ്റങ്ങള്‍ കുട്ടികളിലൂടെ  ആകാന്‍ സീഡിന്റെ ഇത്തരം  പ്രവര്‍ത്തനങ്ങള്‍ക്ക്  സാധിക്കുന്നു. ജലത്തിന്റെ ആവിശ്യ ഉപയോഗം ആയിരുന്നു അവര്‍ ജല സംരക്ഷണത്തിനായി കണ്ടു പിടിച്ചത്. മഴക്കുഴി നിര്‍മ്മാണം, ജല പുനരുപയോഗം, പുഴ യാത്ര തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ ഇത്തരം മാര്‍ഗങ്ങളുടെ പ്രവര്‍ത്തികമായ പതിപ്പായിരുന്നു. മാമ്പഴം കവിതകളെ കുഞ്ഞുങ്ങള്‍ സ്‌നേഹിക്കുന്നതെ പോലെ ആയിരുന്നു നാട്ടുമാവുകളുടെ സംരക്ഷണവും അവര്‍ ഏറ്റെടുത്തത്. മുത്തശ്ശിമാവിനെ ആദരിക്കല്‍, മാവുകള്‍ പറ്റി ഉള്ള രെജിസ്റ്റര്‍ എന്നിവയെല്ലാം ഇതിന്  തെളിവാണ്.  പച്ചക്കറി കൃഷിയിലെ വിജയം  കുട്ടികളുടെ അധ്വാനത്തിന്റെ ഫലമായിരുന്നു. ജൈവവൈവിധ്യ സംരക്ഷണത്തിനായി സീഡ്  കുട്ടികള്‍  കേരോല്പന്നങ്ങളുടെ  പ്രദര്ശനവും തെങ്ങിന്‍ തൈ നടീലും  സംഘടിപ്പിച്ചു. കേരം തിങ്ങും കേരളനാട് ആയിരുന്നു ഇവരുടെ ലക്ഷ്യം. ബോവല്‍ക്കരണ ക്ലാസ്‌സുകളും, ലഖുലേഖ വിതരണവും, ആയുര്‍വേദ ക്ലാസും അതോടൊപ്പം സംഘടിപ്പിച്ച കര്‍ക്കിടക കഞ്ഞിയും എല്ലാം   ഈ കുഞ്ഞുകുട്ടുകാരുടെ പഴമയുടെ പുതുക്കലും, ആരോഗ്യമുള്ള ജീവിതത്തിലേക്കുള്ള കാല്‍വയ്പ്പും ആയിരുന്നു. മറ്റുള്ളവരെയും  ഇത്തരം പ്രവര്‍ത്തങ്ങളിലേക്ക്   ആകര്‍ഷിക്കാനായി എന്നത് ഈ  കുഞ്ഞു സീഡ് കുട്ടികളുടെ വിജയമാണ്. വലിയ സാമൂഹിക വിപത്തായ പ്ലസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തില്‍ കുട്ടികളും പങ്കെടുത്തു. അതിന്റെ ഭാഗമായി അവര്‍ പേപ്പര്‍ ബാഗ് നിര്‍മാണവും അതിന്റെ പരിശീലനവും നേടിയെടുത്തു. കൈകഴുകല്‍ ദിനം  ഉള്‍പ്പടെയുള്ള ദിനാചരണങ്ങൾ  കുട്ടികളെ അറിവിന്റെ പുതിയ ലോകത്തേക്ക്  നയിച്ചു. സീസണ്‍ വാച്ചില്‍ വളരെ ഉത്സാഹത്തോടെയാണ് സീഡ് ക്ലബ് അംഗങ്ങള്‍ പങ്കെടുക്കുന്നത്. മരങ്ങളിലെ  മാറ്റങ്ങളിലൂടെ പ്രകൃതിയെ അടുത്ത അറിയാന്‍ അവര്‍ ശ്രമിക്കുന്നു. സ്‌കൂള്‍  അദ്ധ്യാപകരും രക്ഷിതാക്കളും  ആണ് ഇവരുടെ  എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം വഹിക്കുന്നത്

March 21
12:53 2018

Write a Comment