തിരുവല്ല വിദ്യാഭ്യാസ ജില്ല ബെസ്റ്റ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍- ഷിംന റ്റി.വൈ, ഗവ. യു പി സ്‌കൂള്‍, ചെറുകോല്‍.
പ്രകൃതിയുടെ അറിവിന്റെ വാതായനം കുട്ടികള്‍ക്കു തുറന്ന് കൊടുക്കുന്നവരാണ്  സീഡിന്റെ ടീച്ചര്‍ കോഓര്‍ഡിനേറ്റര്മാരായ അധ്യാപകര്‍. ഗവ യു പി സ്‌കൂള്‍ ചെറുകോലിലെ ഷിംന ടി വൈ കുട്ടികളുടെ സീഡ് ക്ലബിന് നേതൃത്വം  നല്‍കി വരുന്നു. പ്രവര്‍ത്തനങ്ങളിലെ  ചിട്ടയും സമയബന്ധിതമായ  തീര്‍പ്പാക്കലുമാണ്  ഇവരെ കുട്ടികള്‍ക്കും അതോടൊപ്പം മാതൃഭൂമിയുടെ മികച്ച അധ്യാപകര്‍ക്കുള്ള സമ്മാനത്തിനും അര്ഹയാക്കിയയത്. ജലസംരക്ഷണത്തില്‍ തുടങ്ങി ഊര്‍ജ സംരക്ഷണത്തില്‍ എത്തി നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളെ  കുട്ടികളിലേക്ക്  എത്തിക്കാന്‍  ഇവര്‍ക്ക്  സാധിച്ചു. ചെറിയ കാമ്പുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു ഇവരുടെ മുതല്‍ക്കൂട്ട്. ബോധവല്‍ക്കരണ ക്ലാസുകള്‍, റാലികള്‍, പോസ്റ്റര്‍ നിമ്മാണം തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ക്കെല്ലാം ഈ അദ്ധ്യാപിക നേതൃത്വം  നല്‍കി. പരിപാടികളെ കൃത്യമായി നടപ്പാക്കുന്നതും, അവയുടെ റിപ്പോര്‍ട്ട് തയാറാക്കലും വളരെ ചിട്ടയോടെയാണ് അവര്‍  ചെയ്തത്.  സ്‌കൂള്‍  പച്ചക്കറി കൃഷി, ചിത്രശലഭ പാര്‍ക്ക്, ഔഷധ സസ്യ ഉദ്യാനം തുടങ്ങിയവയെ പരിപാലിക്കാന്‍ ഇവര്‍ പ്രത്യേക സമയം കണ്ടെത്തുന്നു. സ്‌കൂളിലെ മറ്റ് അധ്യാപകരെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ച  പദ്ധതികള്‍ ആസൂത്രണം  ചെയ്യുന്നതില്‍ പ്രത്യേക കഴിവുള്ള വ്യക്തിയാണ് മികച്ച അധ്യാപികയായി  തിരഞ്ഞെടുത്ത ഷിംന ടി വൈ.
 March  21
									
										12:53
										2018
									
								

 
                                                        
