SEED News

തിരുവല്ല വിദ്യാഭ്യാസ ജില്ല ജെം ഓഫ് സീഡ് -ജോണ്‍ സാം എബനേസര്‍, എം റ്റി എസ് എസ് കെ ജി ആന്‍ഡ് യു പി സ്‌കൂള്‍, മഞ്ഞാടി.

സ്‌കൂളിലെ  പ്രവര്‍ത്തങ്ങളിലൂടെ സീഡിനെ പറ്റിയുള്ള കൃത്യമായ  അറിവ് നേടിയ  മഞ്ഞാടി എം ടി എസ് എസ് യു  പി സ്‌കൂളിലെ  ജോണ്‍ സാം എബനേസര്‍ ഈ തവണത്തെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ  മികച്ച വിദ്യാര്‍ത്ഥിക്കുള്ള ജം ഓഫ് സീഡ് അവാര്‍ഡ് കരസ്ഥമാക്കി. അന്നമ്മ ടീച്ചറിന്റെ നേതൃത്വത്തില്‍ സീഡ് ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്ന ഈ കൊച്ചു മിടുക്കന്‍ സ്‌കൂള്‍  സമയത്തിന് പുറമെ സീഡ് പ്രവര്‍ത്തങ്ങളാക്കായി സമയം കണ്ടെത്തുന്നു. സ്വയം മാറ്റങ്ങള്‍  ഉൾകൊണ്ട് മറ്റു കുട്ടികൾക്ക്  മാതൃകയാണ്  ജോണ്‍.  ജല സംരക്ഷണത്തിനായിട്ടുള്ള പ്രവര്‍ത്തങ്ങളിലും, നാട്ടുമാവുകളെ സംരക്ഷിക്കുന്നതിനും, ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിക്കാനും, ബോധവല്‍ക്കരണ  ക്ലാസുകള്‍ സംഘടിപ്പിക്കാനും മുന്‍പന്തിയില്‍ ഉള്ള വിദ്യാര്‍ത്ഥിയാണ് ജോണ്‍. കുട്ടികള്‍ക്കിടയികളെ മികച്ച ഒരു സംഘടകന്‍  കൂടിയാണ് അദ്ദേഹം. സീഡ് പോലീസ് പ്രവര്‍ത്തങ്ങള്‍, സീഡ് റിപ്പോര്‍ട്ടര്‍ എന്നിവ കൂടിയാണ് ഇദ്ദേഹം. സ്‌കൂള്‍ പച്ചക്കറി തോട്ടത്തിന്റെ മേല്‍നോട്ടവും വഹിക്കുന്നു. പ്രവര്‍ത്തങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സീഡ് എന്നാല്‍ എന്ത് എന്നും, എന്തിനാണ് സീഡില്‍ പ്രവർത്തിക്കുന്നതെന്നും ഉള്ള അദ്ദേഹത്തിന്റെ അറിവ് പ്രശംസനീയമാണ്. സീഡ് ടീച്ചര്‍ കോഓഡിനേറ്റര്‍ അന്നമ്മ  ടി ബേബിയും, സ്‌കൂള്‍ പ്രധാനാധ്യാപികയും  മാതാപിതാക്കളും ജോണിന് പിന്തുണയേകുന്നു.


March 21
12:53 2018

Write a Comment