SEED News

വളപട്ടണം പുഴയുടെ കഥപറയാൻ പാമ്പുരുത്തിയിൽ അവർ ഒത്തുകൂടി


പാമ്പുരുത്തി: വളപട്ടണം പുഴയോരത്തുകൂടി  നടത്തിയ യാത്രാനുഭവങ്ങളുമായി പാമ്പുരുത്തി സ്കൂളിലെ മാവിൻചുവട്ടിൽ കുട്ടികൾ ഒത്തുകൂടി. പുഴയാത്രയിലൂടെ കണ്ടെത്തിയ കാര്യങ്ങൾ പങ്കുവെച്ചു. വളപട്ടണം പുഴ സംരക്ഷണത്തിനാവശ്യമായ നിർദേശങ്ങൾ നൽകി. മാതൃഭൂമി സീഡ് നടത്തിയ പുഴയറിവ് ശില്പശാല വിദ്യാർഥികൾക്ക് വ്യത്യസ്ത അനുഭവമായി. മേയ് ഒൻപതിന് ജില്ലയിലെ 14 സ്കൂളുകളിലെ വിദ്യാർഥികളാണ് പുഴയാത്ര നടത്തിയത്.
  കെ.എം.ഷാജി എം.എൽ.എ. ശില്പശാല ഉദ്ഘാടനംചെയ്തു. കേരളം ജലസമൃദ്ധമാണെന്ന അഹങ്കരിക്കുന്നവരാണ് നമ്മളെന്നും എന്നാൽ ഇന്നത്തെ കേരളം മഴസമൃദ്ധംമാത്രമാണെന്നും കെ.എം.ഷാജി പറഞ്ഞു. മഴസമൃദ്ധമായ കേരളത്തെ ജലസമൃദ്ധമാക്കുന്നതിൽ നാം പരാജയപ്പെട്ടുകൊണ്ടരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂൽ, കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അനന്തൻ, പഞ്ചായത്തംഗം കെ.താഹിറ, ജില്ലാ പ്ലാനിങ് ബോർഡ് അംഗം കെ.വി.ഗോവിന്ദൻ, ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.കെ.സുരേഷ്ബാബു, ജൈവവൈവിധ്യ ബോർഡ് മുൻ സെക്രട്ടറി ഡോ. ദിനേശൻ ചെറുവാട്ട്, മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രൻ, മാതൃഭൂമി ബ്യൂറോ ചീഫ് കെ.ബാലകൃഷ്ണൻ, മൻസൂർ പാമ്പുരുത്തി, കെ.പി.അബ്ദുൾസലാം, സി.ഒ.ഹരീഷ്, റോഷ്‌നാഥ് രമേശ് എന്നിവർ സംസാരിച്ചു.
കുട്ടികളോടൊപ്പം അധ്യാപകരായ പി.പി.ജയശ്രീ (ആർ.കെ.യു.പി. സ്കൂൾ പാലോട്ടുവയൽ), ടി.ഗംഗാധരൻ (എ.യു.പി. സ്കൂൾ ചെങ്ങളായി), സ്വർണലത (അമൃത വിദ്യാലയം, കക്കാട്), രേഖ (മട്ടന്നൂർ എച്ച്.എസ്.എസ്.) എന്നിവരും വിദ്യാർഥികളോടൊപ്പമുള്ള പുഴയാത്രയിലെ അനുഭവങ്ങൾ വിവരിച്ചു.  

June 04
12:53 2018

Write a Comment

Related News