SEED News

നുച്യാട് സ്കൂളിലെ കുട്ടികൾക്ക് സ്റ്റീൽവെള്ളക്കുപ്പി

നുച്യാട് ഗവ. യു.പി. സ്കൂളിലെ കുട്ടികൾക്ക് കുടിക്കാൻ വെള്ളം കൊണ്ടു വരാൻ ഇനി മുതൽ സ്റ്റീൽ വാട്ടർ ബോട്ടിൽ.

സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ മുന്നോട്ടുവെച്ച ആശയമാണ് നടപ്പായിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതിദിനത്തിൽ വാർഡംഗം പി.പി.കബീർ നിർവഹിച്ചു. എസ്.എം.സി. ചെയർമാൻ റഫീഖ് കാരാൽ അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകൻ എം. ലക്ഷ്മണൻ പരിസ്ഥിതിദിന സന്ദേശം ചൊല്ലിക്കൊടുത്തു. സീഡ് കോർഡിനേറ്റർ എ.ഷറഫുദ്ദീൻ, കെ.വി.മോഹനൻ, കെ.വി.നാരായണൻ, പ്രശാന്തൻ, ബി.കെ.സുധൻ എന്നിവർ സംസാരിച്ചു.

വൃക്ഷത്തൈ വിതരണം, പച്ചക്കറിവിത്ത് വിതരണം എന്നിവയും നടന്നു.


June 08
12:53 2018

Write a Comment

Related News