SEED News

കണ്ടമംഗലം നക്ഷത്രക്കാവിൽ പരിപാലനവും ക്ലാസും നടത്തി


ചേർത്തല: മാതൃഭൂമി സീഡ് ചേർത്തല താലൂക്കുതല പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം കണ്ടമംഗലം സ്‌കൂൾ നക്ഷത്രവനത്തിൽ നടത്തി. നാലുവർഷം മുൻപാണ് മാതൃഭൂമി സീഡ്ക്ലബ് നേതൃത്വത്തിൽ ക്ഷേത്രസമിതിയുടെ സഹകരണത്തിൽ ക്ഷേത്രത്തോടു ചേർന്ന് നക്ഷത്രക്കാവൊരുക്കിയത്. 
നക്ഷത്രക്കാവിലെ മരങ്ങൾ പരിചരിച്ചും മരങ്ങളുടെ പ്രാധാന്യം പറഞ്ഞുമായിരുന്നു ദിനാചരണം. 
പരിസ്ഥിതി പ്രവർത്തകൻ ആർ.വേണുഗോപാൽ ക്ലാസ് നയിച്ചു. സ്‌കൂൾ മാനേജർ ഷാജി കെ.തറയിൽ അധ്യക്ഷനായി.മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ് കുമാർ, ന്യൂസ് എഡിറ്റർ എസ്.പ്രകാശ്, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ.ജഗദീഷ്, പ്രിൻസിപ്പൽ ടി.ഉഷ, ഹെഡ്മിസ്ട്രസ് ടി.ജി.ഉഷാകുമാരി, രാജൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.  

June 08
12:53 2018

Write a Comment

Related News