SEED News

പുതിയകാവ് സ്കൂളിൽ ഫലവൃക്ഷ പാർക്കൊരുങ്ങി


ചേർത്തല: മാതൃഭൂമി സീഡ് ക്ലബ്ബും ഗ്രീൻ ലീഫ് നേച്ചറും ചേർന്ന് ഉഴുവ പുതിയകാവ് ഗവൺമെന്റ് യു.പി. സ്കൂളിൽ ഫലവൃക്ഷ പാർക്കൊരുക്കുന്നു. സ്കൂൾ വളപ്പിൽ 30 ഇനം മരങ്ങൾ വളർത്തിയാണ് പാർക്കൊരുക്കുന്നത്. 20 ഇനം ഫലവൃക്ഷങ്ങളാണ് ആദ്യഘട്ടത്തിൽ നട്ടത്.
പരിസ്ഥിതിദിനത്തിൽ ഗ്രീൻലീഫ് നേച്ചർ വൈസ് പ്രസിഡന്റ് ആർ.വേണുഗോപാൽ മരങ്ങൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ് കുമാർ, ന്യൂസ് എഡിറ്റർ എസ്.പ്രകാശ്, സ്കൂൾ പ്രഥമ അധ്യാപകൻ കെ.എസ്.സുശീലൻ, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ രശ്മി, ഡോ.വിനോവിൻ, ഗ്രീൻലീഫ് നേച്ചർ ജനറൽ സെക്രട്ടറി അനിൽ വെമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. 
സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. മരങ്ങളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു.

June 08
12:53 2018

Write a Comment

Related News