SEED News

രാമച്ച കവചവുമായി മരുഭൂമിവൽക്കരണ വിരുദ്ധ ദിനാചരണം



ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിൽ സീഡ് ക്ലബ്ബ് സംഘടിപ്പിച്ച  രാമച്ച കവചമൊരുക്കൽ 
പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിൽ സീഡ്ക്ബ്ബ്സംഘടിപ്പിച്ച മരുഭൂമിവൽക്കരണ വിരുദ്ധ  ദിനാചരണം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി എൻ ജയചന്ദ്രൻ രാമച്ച കവചമൊരുക്കൽ പദ്ധതി ഉൽഘാടനം ചെയ്തു. അഞ്ചേക്കറോളം വിശാലമായ സ്ക്കൂൾ കാമ്പസിലെ മണ്ണിനെ മഴയിൽ ഒലിച്ചുപോകാതെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാമച്ച തൈകൾ നട്ട് രാമച്ച കവചമൊരുക്കുന്നു. എട്ട് മീറ്ററോളം ആഴത്തിൽ മണ്ണിൽ വേരിറങ്ങുന്ന ഔഷധസസ്യമായരാമച്ചം മണ്ണിനെ ഉറപ്പിച്ച് നിർത്തി ജലത്തെ അരിച്ച് ശുദ്ധമാക്കുക കൂടി ചെയ്യുന്നു.സ്കൂൾ കാമ്പസിന്റ അതിർയിൽ ഉടനീളം രാമച്ച തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് മെഡിസനൽ പ്ലാൻസ് ബോർഡ് സഹായവും നൽകുന്നു.ശ്രീരാമകൃഷ്ണമഠാധിപതി സ്വാമി സദ്ഭവാനന്ദ, സ്ക്കൂൾ ഹെഡ്മാസ്റ്റർ വി.എസ് ഹരികുമാർ, സീഡ് കോഡിനേറ്റർ എം.എസ് രാജേഷ് എന്നിവർ ചടങ്ങിൽപങ്കെടുത്തു
 ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിൽ സീഡ് ക്ലബ്ബ് സംഘടിപ്പിച്ച  രാമച്ച കവചമൊരുക്കൽ 

June 18
12:53 2018

Write a Comment

Related News