SEED News

പരിസ്ഥിതി -വന്യജീവി ഫോട്ടോ പ്രദർശനം


 അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പരിസ്ഥിതി വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനത്തിൽനിന്ന്

അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനുമായി സഹകരിച്ച് പരിസ്ഥിതി വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനവും പരിസ്ഥിതി സംരക്ഷണ ക്ലാസും നടത്തി.

   പ്രകൃതിയുടെ മനോഹര ദൃശ്യങ്ങളും അവയെ ചൂഷണം ചെയ്യുന്നതു കൊണ്ടുള്ള ദുരന്തങ്ങളുടെയും നേർക്കാഴ്ചയായി പ്രദർശനം. ജില്ലയിലെ പ്രസിദ്ധരായ ഫോട്ടോഗ്രാഫർമാരുടെയും  വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെയും ചിത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു.

     അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡണ്ട് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു.  ജില്ലാപഞ്ചായത്തംഗം ജയന്തി സുരേന്ദ്രൻ മുഖ്യാതിഥിയായി. കൊടകര ബ്ലോക് പഞ്ചായത്തംഗം അലക്സ് ചുക്കിരി, പഞ്ചായത്തംഗം നന്ദിനി ദാസൻ, പി.ടി.എ. പ്രസിഡണ്ട് വി.എസ്. പ്രിൻസ്, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എ.സി. ജോൺസൺ ജില്ലാ സെക്രട്ടറി ജിനീഷ് ഗോപി പ്രിൻസിപ്പൽ ജി. ശ്രീലത, എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി പ്രവർത്തകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ സതീഷ് പൊയിൽക്കാവ് കുട്ടികൾക്ക് ക്ലാസെടുത്തു. സീഡ് കോഡിനേറ്റർ എം.ബി. സജീഷ്, അധ്യാപകരായ ടി. പുഷ്പ, ഐ.എസ്. ജിഷ എന്നിവർ നേതൃത്വം നൽകി.

June 18
12:53 2018

Write a Comment

Related News