SEED News

ഭൂമിയുടെ പച്ചപ്പിനായി ചായംചാലിച്ച് കുട്ടികള്‍

തൊടുപുഴ: അതിവേഗം മരുഭൂമിയായിക്കൊണ്ടിരിക്കുന്ന ഭൂമിയെ രക്ഷിക്കാന്‍ അവര്‍ ബ്രഷും പെയ്ന്റുമെടുത്തു. കുട്ടിക്കാലത്ത് കണ്ട ഭൂമിയെ നിറങ്ങള്‍ ചാലിച്ച് പേപ്പറിലാക്കി. നഷ്ടപ്പെടുന്ന പച്ചപ്പിനെ അങ്ങനെ വീണ്ടെടുത്തു. തൊടുപുഴ എ.പി.ജെ. അബ്ദുള്‍കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് നഷ്ടപ്പെടുന്ന ഭൂമിയുടെ പച്ചപ്പിനെ കാന്‍വാസില്‍ അവതരിപ്പിച്ചത്. 
മരുവത്കരണവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളാണ് ചിത്രരചനാമത്സരം നടത്തിയത്. ഹരിത കേരളം പദ്ധതിയുടെ രണ്ടാം ഉത്സവത്തിന്റെ ഭാഗമായായിരുന്നു മത്സരം. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. ഉഷാകുമാരി, നമ്മ കോ-ഓര്‍ഡിനേറ്റര്‍ അമ്പിളി ഗോപാലന്‍,  അധ്യാപികമാരായ സി.വി ലത, ശോഭന എന്നിവര്‍ നേതൃത്വം നല്‍കി. 

June 18
12:53 2018

Write a Comment