വടവാതൂർ ഗിരിദീപം ബഥനി സെൻട്രൽ സ്കൂള് അങ്കണത്തിൽ പരിസ്ഥിതി പ്രതിജ്ഞയോടെ മാതൃഭൂമി-സീഡ് ജല്ലാതല പ്രവർത്തനോദ്ഘാടനം നടന്നപ്പോൾ
വർണപ്പൊലിമയുള്ള പ്ലാസ്റ്റിക്കിന് തുണസഞ്ചിയടക്കമുള്ള ബദൽ സംവിധാനം ഉണ്ടാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ച് നടത്തിയ മാതൃഭൂമി-സീഡ് ജില്ലാതല പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വടവാതൂർ ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിൽ നടന്ന സമ്മേളനത്തിൽ ഗിരിദീപം സ്കൂൾ ഡയറക്ടർ ഫാ. വർഗീസ് തറമുട്ടം അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സോണൽ ഹെഡ് പി.വി. ജോയി മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. ജയലളിത, ഹരിതകേരളംമിഷൻ ജില്ലാ കോ-ഓര്ഡിനേറ്റർ പി. രമേഷ്, മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജർ ടി. സുരേഷ്, സീഡ് ടീച്ചർ കോ-ഓര്ഡിനേറ്റർ പ്രസന്ന വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
 ‘പ്രതിജ്ഞയെടുത്താൽ അത് പാലിക്കണം’ എന്നു പറഞ്ഞു തന്റെ ബോൾ പോയിന്റ് പേന സീഡ് പ്രവർത്തകയെ ഏൽപിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. രണ്ടു വർഷം മുൻപ് അദ്ദേഹം തന്നെ ഗിരിദീപം സ്കൂൾ അങ്കണത്തിൽ നട്ട മരത്തെ സാക്ഷിയാക്കിയായിരുന്നു പ്രതിജ്ഞ. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുമെന്നും ബോൾ പെന്നിന് പകരം മഷി നിറയ്ക്കുന്നെ പേന ഉപയോഗിക്കുമെന്നും സീഡ് പ്രവർത്തക ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റു ചൊല്ലിയ ശേഷമാണ് അദ്ദേഹം ബോൾപെൻ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. വിശിഷ്ടാതിഥികളെയും സീഡ് പ്രവർത്തകരെയും സാക്ഷിയാക്കി അദ്ദേഹം പേന സീഡ് പ്രവർത്തക ഐശ്വര്യ ലക്ഷ്മിയെ എൽപിച്ചു.
                                							
							 June  19
									
										12:53
										2018
									
								

 
                                                        
