SEED News

ഭൂമിയുടെ പരമാർത്ഥമായ മൂല്യം തിരിച്ചറിഞ്ഞ് നിക്ഷേപിക്കുക



തുമ്പമൺ: ലോക മരുവത്കരണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് തുമ്പമൺ ഗവ.യു.പി സ്കൂളിൽ  സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾ പ്രകൃതിക്കുവേണ്ടി പ്രതിജ്ഞ ചെയ്തു. ഭൂമിയുടെ മൂല്യം തിരിച്ചറിഞ്ഞ് അവയെ സംരംക്ഷിക്കാൻ ആവിശ്യമായ നിക്ഷേപങ്ങൾ അവ മരങ്ങളുടെയും ജലത്തിന്റെയും വായുവിന്റെയും രുപത്തിൽ ഭൂമിയിലെക്ക് തിരികെ നൽകാനും കുട്ടികൾ പ്രതിജ്ഞ എടുത്തു. ഓക്സിജൻ കൂടുതൽ പുറപ്പെടുവിക്കുന്നതും ജലം ഭൂമിയിൽ താഴാൻ സഹായകമായ വൃക്ഷത്തൈകൾ സീഡ് ക്ലബ് കുട്ടികൾ സ്കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിച്ചു. വരും തലമുറക്കായി ഭൂമിയെ സംരക്ഷിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ എല്ലാവർക്കും ചെയ്യാൻ സാധിക്കട്ടെ എന്ന് ചടങ്ങ് അദ്ധ്യക്ഷത വഹിച്ച പ്രഥമാധ്യാപിക അഭിപ്രായപ്പെട്ടു.  സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സീഡ് അധ്യാപിക കോഡിനേറ്റർ  നേതൃത്വം നൽകി. പരമാർത്ഥമായ മൂല്യം തിരിച്ചറിഞ്ഞ് നിക്ഷേപിക്കുക

June 19
12:53 2018

Write a Comment

Related News