വേശാല ഇൗസ്റ്റ് എ.എൽ.പി.സ്കൂൾ വിദ്യാർഥികൾ ഔഷധത്തോട്ടം തയ്യാറാക്കുന്നു
വേശാല ഇൗസ്റ്റ് എ.എൽ.പി.സ്കൂളിൽ ലോക പരിസ്ഥിതി വാരാഘോഷം നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇക്കോ ക്ലബ്ബ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്. സീഡ് ജില്ലാ കോ- ഓർഡിനേറ്റർ സി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എൻ.കെ.ചാന്ദിനി അധ്യക്ഷയായി. എസ്.പി.മധുസൂദനൻ സമ്മാനദാനം നടത്തി. ഇക്കോ ക്ലബ്ബ് കൺവീനർ എം.എം.വിജയകുമാരി, കെ.പി.അനീഷ്‌കുമാർ, ഒ.എം.ശൈലജ, എം.പ്രവിദ തുടങ്ങിയവർ സംസാരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി ഔഷധത്തോട്ടം നിർമ്മിച്ചു
June 22
12:53
2018