SEED News

ജനകീയചീര നാട്ടിൽ വേരുപടർത്തുന്നു

സർ സയ്യിദ് കോളേജിന്റെ ഔഷധ സസ്യത്തോട്ടത്തിലേക്ക് സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുടെ വക പുതിയ തൈകൾ. വിദ്യാർഥികൾ പഠനം നടത്തി നട്ടുവളർത്തിയ 'ജനകീയചീര' തൈകളാണ് നൽകിയത്. ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾ കോളേജ് സന്ദർശിച്ച് തൈകൾ നൽകുകയായിരുന്നു. 
  ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിൽ എട്ടാംതരം വിദ്യാർഥികൾ നടത്തിയ പ്രൊജക്ടിന്റെ ഭാഗമായാണ് തൈ തയ്യാറാക്കിയത്. വിറ്റാമിൻ ഡി സമ്പുഷ്ടമാണ് ചീരയെന്ന് വിദ്യാർഥികൾ പറഞ്ഞു. വലിയ പരിചരണം ഇല്ലാതെ മികച്ച വളർച്ചയും ചീരയ്ക്ക് ഉള്ളതായി വിദ്യാർഥികൾ അഭിപ്രായപ്പെടുന്നു.   തളിപ്പറമ്പ്‌ താലൂക്ക് ആസ്പത്രി ജീവനക്കാർക്കും വിദ്യാർഥികൾ ചീരത്തൈകൾ നൽകി. കോളേജ് അധ്യാപകൻ  സലാം, സീഡ് കോ ഓർഡിനേറ്റർ എ.ടി.എം.അഷറഫ്, സി.എ.അബ്ദുറഹിമാൻ, വിദ്യാർഥികളായ നിതിൻ, നിലോഫർ, മുനവിർ, അൻവർ എന്നിവർ സംസാരിച്ചു.

June 22
12:53 2018

Write a Comment

Related News